പണമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി

കൊല്ലം: റോഡരികിൽനിന്ന്​ ലഭിച്ച ട്രാഫിക് പൊലീസ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചിന്നക്കടയിലെ ട്രാഫിക് ​േപായൻറിൽ ഡ്യൂട്ടി നോക്കിയിരുന്ന കൊല്ലം സിറ്റി ട്രാഫിക് എൻഫോഴ്സ്മൻെറിലെ ജി.എസ്.ഐ രാജേഷ് കുമാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവെയാണ് അടുത്തുള്ള ലോട്ടറി തട്ടിന് സമീപം ബാഗ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ട്രാഫിക് എൻഫോഴ്സ്മൻെറ് എസ്.ഐ പ്രദീപ് കുമാറിനെ വിവരം അറിയിക്കുകയും സ്​റ്റേഷനിലെത്തി എസ്.ഐയുടെ സാന്നിധ്യത്തിൽ ബാഗിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. 39,500 രൂപയാണ് ബാഗിലുണ്ടായിരുന്നത്. രേഖയിൽനിന്ന്​ ലഭിച്ച വിലാസത്തിൽ മതിലിൽ ശങ്കരമംഗലത്ത് നടരാജൻ എന്ന 73 കാരനായ വിമുക്തഭടനെ ബന്ധപ്പെട്ട്​ ബാഗും പണവും കൈമാറി. Trafic police ചിത്രം.. പണമടങ്ങിയ ബാഗ് ട്രാഫിക് പൊലീസ് ഉടമസ്ഥന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.