ഇടപാടുകാർ പൊലീസിൽ പരാതി നൽകി

കുളത്തൂപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഇടപാടുകാര്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. കേരളത്തിലാകമാനം നിരവധി ശാഖകളുള്ള പോപ്പുലര്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ച കുളത്തൂപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും നിക്ഷേപകരാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരംവരെ ഇരുപതിലധികംപേര്‍ പരാതി നല്‍കിയിട്ടുള്ളതായും നിരവധിപേര്‍ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും സംഭവത്തില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം തുടര്‍ നടപടികളുണ്ടാകുമെന്നും കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.