കരുനാഗപ്പള്ളി മുനിസിപ്പൽ ടവറിലേക്ക്​ ഒടുവിൽ നഗരസഭ മാറുന്നു

ഒരുമാസത്തിനുള്ളിൽ പഴയ കെട്ടിടം ഒഴിഞ്ഞ് പൊളിച്ചുനീക്കി കൊടുക്കാമെന്ന് ദേശീയപാത അതോറിറ്റിക്ക് മുനിസിപ്പാലിറ്റി ഉറപ്പുകൊടുത്തിട്ടുണ്ട്​ കരുനാഗപ്പള്ളി: നിലവിലുള്ള നഗരസഭയുടെ പ്രവർത്തനം കരുനാഗപ്പള്ളി ടൗണിൽ പടനായർകുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം പണി പൂർത്തീകരിച്ച മുനിസിപ്പൽ ടവറിലേക്ക് മാറും. ആഗസ്റ്റ് 17ന് മുമ്പ് ടവറിന്‍റെ പ്രവർത്തനം തുടങ്ങുന്നതിലേക്ക് ഇന്‍റീരിയൽ വർക്ക് ഉൾപ്പെടെ വർക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയുള്ളതാണ് ടവർ. നിലവിലുള്ള നഗരസഭയുടെ പഴയ കെട്ടിടം ഒഴിയണമെന്ന് സർക്കാർ അന്തിമ നിർദേശം നൽകിയിരിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ പഴയ കെട്ടിടം ഒഴിഞ്ഞ് പൊളിച്ചു നീക്കം ചെയ്ത് കൊടുക്കാമെന്ന് ദേശീയപാത അതോറിറ്റിക്ക് മുനിസിപ്പാലിറ്റി ഉറപ്പുകൊടുത്തിരിക്കുകയാണ്. പുതിയ മുനിസിപ്പൽ ടവറിലേക്ക് ഓഫിസ് മാറുന്നതോടെ പഴയ ഓഫിസിലെ ഫയൽ കൂമ്പാരങ്ങളുടെ ഇടയിൽനിന്ന്​ ജീവനക്കാർക്ക് മുക്തി നേടാൻ കഴിയും. പണി പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ മുനിസിപ്പൽ ടവർ ഉദ്ഘാടനം ചെയ്തെങ്കിലും ഇപ്പോഴാണ് ഓഫിസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറാൻ പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.