കൊല്ലം: ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന്, ചികിത്സ, ഡയാലിസിസ് എന്നിവ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിക്ക് കൈത്താങ്ങായി ജില്ല പഞ്ചായത്തിലെ തലവൂര്‍ ഡിവിഷന്‍. പദ്ധതിക്കായി സമാഹരിച്ച തുക ജില്ല പഞ്ചായത്തംഗം അനന്തു പിള്ള ജീവനം വർക്കിങ് ചെയര്‍മാന്‍ പ്രസന്നകുമാറിന് കൈമാറി. തലവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പനംപറ്റ അക്ഷയ കേന്ദ്രത്തില്‍ സഹായം സ്വരൂപിക്കുന്നതിനായി പണം നിക്ഷേപിക്കാന്‍ സ്ഥാപിച്ച പെട്ടിയിലെ പണമാണ് കൈമാറിയത്. ജില്ല പഞ്ചായത്ത്, ജില്ല ആശുപത്രി മുഖേനയാണ് പദ്ധതി നടപ്പാകുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, വൈസ് പ്രസിഡന്‍റ് സുമലാല്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നജീബത്ത്, അനില്‍ കല്ലേലിഭാഗം, സെക്രട്ടറി ബിനുന്‍ വാഹീദ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ജീവന്‍ രക്ഷാ മാര്‍ച്ച് കൊട്ടാരക്കര: എം.സി റോഡില്‍ വാളകം മുതല്‍ ഏനാത്ത് വരെയുള്ള ഭാഗത്തെ അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയാകുകയും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എട്ടിന് ജീവന്‍രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കും. എനാത്ത് മുതല്‍ വാളകം വരെയാണ് മാര്‍ച്ച്. എട്ടിന് രാവിലെ എട്ടിന് ഏനാത്ത് നിന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി നേതൃത്വം നല്‍കുന്ന ജീവന്‍രക്ഷാ മാര്‍ച്ച് വൈകീട്ട് ആറിന് വാളകത്ത് എത്തിച്ചേരും. തുടര്‍ന്ന് പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.