ജില്ലതല സെമിനാര്‍ സംഘടിപ്പിച്ചു

കൊല്ലം: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ജില്ല വനിത ശിശു വികസന വകുപ്പിന്‍റെ അഭിമുഖ്യത്തില്‍ ജില്ലതല ഐ.സി.ഡി.എസ് സെല്‍ സമ്പുഷ്ടകേരളം തൊഴിലിടങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കുന്നതിന്‍റെ ആവശ്യകത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കലക്ടറേറ്റ് ആത്മ ഹാളില്‍ നടന്ന പരിപാടി സബ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ല ജോയന്‍റ്​ ഡെവലപ്‌മെന്‍റ്​ കമീഷണര്‍ ആന്‍ഡ് ജോയിന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ജി. അനില്‍, ജില്ല അസിസ്റ്റന്‍റ്​ ലേബര്‍ ഓഫിസര്‍ ആര്‍. ശ്രീകുമാര്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. വി. കൃഷ്ണവേണി, ജില്ലതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ ടിജു റെയ്ച്ചല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. ....kc+kw..... ഗതാഗത നിയന്ത്രണം കൊല്ലം: കുണ്ടറ-ചിറ്റുമല-മൺറോതുരുത്ത് റോഡിന്‍റെ അടിയന്തര അറ്റകുറ്റപ്പണികള്‍ ഞായറാഴ്ച ആരംഭിക്കുന്നതിനാല്‍ കുണ്ടറ പള്ളിമുക്ക് മുതല്‍ മുളവന പൊട്ടിമുക്ക് വരെയുള്ള ഭാഗത്ത് ഒരാഴ്ചത്തേക്ക് വാഹന ഗതാഗതത്തിന് പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.