ചിത്രം പുനലൂർ: പോപലർ ഫ്രണ്ട് പുനലൂർ ഏരിയ സമ്മേളനം 'നാട്ടൊരുമ 2022'ന് കാര്യറയിൽ തുടക്കം. ഞായറാഴ്ച വൈകീട്ട് കാര്യറ ആർ.ബി.എം.യു.പി സ്കൂളിന് സമീപത്തെ ആസാദി നഗറിൽ ജനാവകാശ സമ്മേളനത്തോടെ സമാപിക്കും. സമ്മേളന നഗരിയിൽ ഏരിയ പ്രസിഡന്‍റ് ഷാജഹാൻ പതാക ഉയർത്തി. തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. സിമി ഉദ്ഘാടനം ചെയ്തു. വടംവലി മത്സരം, വനിതസംഗമം, രക്ഷാകർതൃ ബോധവത്കരണ ക്ലാസ്, മെഹന്ദി ഫെസ്റ്റ്, കുട്ടികളുടെ വിവിധ കലാമത്സരങ്ങളും തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. ഞായറാഴ്ച രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഉച്ചമുതൽ കായിക മത്സരങ്ങളും നടക്കും. വൈകീട്ട് അഞ്ചരക്ക് ജനാവകാശ സമ്മേളനം പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.