റഫറീസ് ക്ലിനിക്ക്

കൊല്ലം: കേരള നെറ്റ്ബാൾ അസോസിയേഷൻ കായികപരിശീലകർക്കായി തങ്കശ്ശേരിയിൽ സംഘടിപ്പിച്ച ​ ജില്ല പ്രസിഡന്‍റ്​ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. കേരള നെറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്. നജുമുദീൻ അധ്യക്ഷത വഹിച്ചു. തങ്കശ്ശേരി ഇൻഫന്‍റ്​ ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ സിൽവി ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. കേരള നെറ്റ്ബാൾ അസോസിയേഷൻ ട്രഷറർ യു.പി. സാബിറ, ജോയന്‍റ്​ സെക്രട്ടറി എസ്. ശശിധരൻനായർ, ഷിബു ജെർമി, ഗോഡ്സൻ എന്നിവർ സംസാരിച്ചു. രണ്ടുദിവസം നീളുന്ന റഫറീസ് ക്ലിനിക്കിൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കണം -പി. രാജേന്ദ്രപ്രസാദ് കൊല്ലം: ഡീസൽ ക്ഷാമത്തിന്‍റെ പേരിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ വെട്ടിക്കുറച്ച് സാധാരണക്കാരായ യാത്രക്കാരെ വഴിയാധാരമാക്കിയ കെ.എസ്.ആർ.ടി.സി അധികൃതരുടെ നടപടി ക്രൂരമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് യാത്രക്കാരുടെ ദുരിതം അകറ്റണം. പൊതുമേഖല സ്​ഥാപനങ്ങൾ കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത പിണറായി സർക്കാറിന്‍റെ പിടിപ്പുകേടിന്‍റെ പര്യായമായി കെ.എസ്.ആർ.ടി.സി മാറിയിരിക്കുകയാണെന്നും ജില്ലയിലെ ഗ്രാമവാസികൾ ഇതിന്‍റെ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.