അഞ്ചൽ: ഗ്രാമ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ചളിവെള്ളക്കെട്ടും, കാടും. പബ്ലിക് കംഫർട്ട് സ്റ്റേഷനും പൊതുസമ്മേളന വേദിക്കും ഇടയിലുള്ള സ്ഥലത്താണ് മഴവെള്ളം കെട്ടിക്കിടന്ന് മലിനമായത്. ഏറെ നാളായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇവിടെ കൊതുകുകൾ വർധിച്ചു, ദുർഗന്ധവും രൂക്ഷമാണ്. ഏതാനും വർഷം മുമ്പ് ഈ സ്ഥലം സന്നദ്ധപ്രവർത്തകർ പരിസരം ശുചീകരിച്ച് മോടിപിടിപ്പിച്ചിരുന്നു. ചുറ്റുമതിലും കംഫർട്ട് സ്റ്റേഷനും പെയിൻറടിച്ച് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും പുസ്തകപ്പെട്ടി സ്ഥാപിച്ച് പുസ്തകങ്ങളും ആനുകാലികങ്ങളും സംഘടിപ്പിച്ച് പുസ്തകത്തെരുവെന്ന് നാമകരണം ചെയ്ത് വിശ്രമകേന്ദ്ര സമാനമാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, പഞ്ചായത്തധികൃതരോ, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഈ സംരംഭത്തിനോട് അനുഭാവ സമീപനം സ്വീകരിച്ചില്ല. ഇതോടെ, തുടർ സംരക്ഷണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പരിസരം വീണ്ടും മാലിന്യ കേന്ദ്രമായി മാറി. ചിത്രം.. അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലം ചളിവെള്ളവും കാടും നിറഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.