തെന്മല ഡാം തുറന്നു; കൊട്ടാരക്കര താലൂക്ക് പരിധിയിൽ ജാഗ്രത

കൊട്ടാരക്കര: തെന്മല ഡാം തുറന്നതിനാൽ കല്ലടയാറ്റിൽ ജല നിലനിരപ്പ് ഉയരാൻ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക് പരിധിയിൽ ജാഗ്രത ശക്തമാക്കി. കലയപുരം, താഴത്ത്കുളക്കട, ചെറുപൊയ്ക, പുത്തൂർ, പവിത്രേശ്വരം മേഖലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് തഹസിൽദാർ പി. ശുഭൻ പറഞ്ഞു. ആൾക്കാരെ മാറ്റി താമസിപ്പിക്കുന്നതിനായി അതത് മേഖലകളിൽ ക്യാമ്പുകൾ പ്രവർത്തിപ്പിക്കും. ഇതിനായി പ്രദേശങ്ങളിലെ സ്കൂൾ, സ്ഥാപനങ്ങൾ എന്നിവ ക്യാമ്പുകളാക്കാൻ സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ ഡാം 30 സെ. മീറ്ററാണ് തുറന്നിരിക്കുന്നത്. നിലവിൽ ആരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യമില്ല. മഴ ശക്തമാകുകയാണെങ്കിൽ ആൾക്കാരെ മാറ്റുന്നതിനായുള്ള നടപടികൾ കൈക്കൊള്ളുമെന്ന് തഹസിൽദാർ പറഞ്ഞു. താലൂക്ക് കൺവെൻഷൻ കൊട്ടാരക്കര: കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് കൺവെൻഷനും തെരഞ്ഞെടുപ്പും ശനിയാഴ്ച നാലിന്​ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്‍റ്​ നിലമേൽ അശ്റഫ് ബദ്​രി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.