ആറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി

പത്തനാപുരം: കല്ലടയാറ്റില്‍ ചാടിയ യുവതിയെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. കമുകുംചേരി മറ്റത്ത് രാജി ഭവനില്‍ രാജിയാണ് ആറ്റില്‍ ചാടിയത്‌. വെള്ളിയാഴ്ച രാവിലെ 8.45ന് കമുകുംചേരി കാവിൽ കടവിൽ പാലത്തിൽനിന്നും യുവതി ആറ്റിലേക്ക് ചാടുകയായിരുന്നു. കാല്‍നട യാത്രികര്‍ തടഞ്ഞെങ്കിലും അവരെ തള്ളിമാറ്റി ചാടിയതായി ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന്, പാലത്തിലുണ്ടായിരുന്നവര്‍ സമീപത്തെ ജങ്​ഷനിലുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ശക്തമായ നീരൊഴുക്ക് കാരണം താഴേക്ക് ഒഴുകി പോയ യുവതി 200 മീറ്റർ താഴെ പഴയരത്തുക്കടവിൽ ആറ്റിലോട്ട് ചാഞ്ഞുകിടന്ന മുളയിൽ പിടിച്ചു കിടക്കുകയായിരുന്നു. നാട്ടുകാര്‍ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ആവണീശ്വരത്തു നിന്ന്​ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.