കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക്​ പരിക്ക്

കടയ്ക്കൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക്​ സാരമായി പരിക്കേറ്റു. ചിതറ ചക്കമല മേലേമൂന്നുമുക്കിൽ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആയിരിവില്ലി ഭവനിൽ ടാപ്പിങ് തൊഴിലാളി ബാബുവിന്‍റെ ഭാര്യ സിന്ധു മോൾക്കാണ് (47) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. വീട്ടിലെ നായ് കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങിയപ്പോൾ വീട്ടമ്മയെ പന്നി ആക്രമിക്കുകയായിരുന്നു. വയറിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതര പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.