തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ ലാൽ

നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടണം, തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണോ എന്നത് ഓരോരുത്തരുടെയും തീരുമാനം -ലാൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടണമെന്ന് നടനും സംവിധായകനുമായ ലാൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ച കേസ് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നടക്കുന്ന പ്രശ്നമാണത്, ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. പി.ടി. തേമാസ് മാത്രമല്ല, മറ്റ് പലരും ആ സമയത്ത് ഓടി വന്നിട്ടുണ്ട്. നല്ലതിന് വേണ്ടി നിൽക്കുന്നവരെല്ലാം നല്ലവരാണെന്നും ലാൽ പറഞ്ഞു.

ഞാനൊരു പാർട്ടിയുടെയും ആളല്ല. ബന്ധങ്ങളുടെ പുറത്താണ് പ്രവർത്തിക്കാറെന്നും വാഴക്കാല ബൂത്തിൽ വോട്ട് ചെയ്ത ശേഷം ലാൽ പറഞ്ഞു. ആളുകളെ കുറിച്ച് പഠിച്ചാണ് വോട്ട് ​ചെയ്തിട്ടുള്ളത്. ട്വന്റി 20 യിൽ മെമ്പറൊന്നുമല്ല. അന്ന് അതൊരു പുതിയ ശ്രമമായിരുന്നു. നല്ലതായിരിക്കുമെന്ന് കരുതി. ജനങ്ങൾ മാറി. ഒരു ദിവസം ഒരാൾ പറയുന്നത് കേട്ടല്ല അവർ വോട്ട് ചെയ്യുന്നത്. എല്ലാവർക്കും കാര്യങ്ങൾ അറിയാം. വിജയിക്കുന്നയാൾ എന്റെ എം.എൽ.എയാണെന്നും ലാൽ പറഞ്ഞു.

Tags:    
News Summary - Lal about actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.