യുവാക്കളെ മർദിച്ച സംഭവം: മൂന്നുപേർ പിടിയിൽ

കാ​ക്ക​നാ​ട്: ഇ​ൻ​ഫോ പാ​ർ​ക്കി​ന​ടു​ത്ത് സു​ഹൃ​ത്തി​നെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ച്ച് മ​ട​ങ്ങി​യ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ങ്ങോ​ട് പ​ര​പ്പേ​ൽ ഗി​രീ​ഷ് പി ​ധ​നേ​ഷ​ൻ (27), കു​സു​മ​ഗി​രി നെ​ടും​കു​ള​ങ്ങ​ര വി​മ​ൽ വേ​ണു​ഗോ​പാ​ൽ (27), കു​ഴി​ക്കാ​ട്ടു​മൂ​ല മേ​ത്തേ​രി എം.​എ. അ​ന​ന്തു (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ഴി​ക്കാ​ട്ടു​മൂ​ല​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ കോ​ഫി ഷോ​പ്പി​ലെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ തൊ​ട്ട​ടു​ത്തു​ള്ള ഹോ​സ്റ്റ​ലി​ന് സ​മീ​പം യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മൂ​ന്നം​ഗ​സം​ഘം യു​വാ​ക്ക​ളെ മ​ർ​ദി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.