തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് കറുകപ്പള്ളിയിൽ വോട്ട് അഭ്യർഥിക്കുന്നു

പഞ്ചപിടിച്ചും വോട്ട് തേടിയും ജോ ജോസഫ്

കൊച്ചി: ചൊവ്വാഴ്ച രാവിലെ 10.30ന് ആലിന്‍ചുവട്ടിൽനിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പര്യടനം ആരംഭിച്ചത്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ എൽ.ഡി.എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

കാഡ്‌സ് ഫാർമേഴ്‌സ് അഗ്രി ഓര്‍ഗാനിക് ബസാറില്‍നിന്ന് ആരംഭിച്ച് ആലിന്‍ചുവട്ടിലെയും പാലാരിവട്ടത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യർഥിച്ചു.

പാലാരിവട്ടം പൈപ്പ് ലൈൻ ഭാഗത്തെ കടയില്‍ വെച്ച് പരിചയപ്പെട്ട കാക്കനാട് സ്വദേശി റിസ്വാന്‍ ടി. ഖാദറുമായി പഞ്ച പിടിക്കുന്ന ഡോ. ജോ പ്രവർത്തകർക്കും വോട്ടർമാർക്കും കൗതുകമായി. അതിനിടെ വഴിയിൽ വെച്ച് കണ്ടുമുട്ടിയ തന്‍റെ രോഗിയും വോട്ടറുമായ ഷൈനിയോടും വോട്ടഭ്യർഥന നടത്തിയാണ് അദ്ദേഹം പര്യടനം തുടർന്നത്.

പുതിയ റോഡ്, വെണ്ണല, ചക്കരപ്പറമ്പ് ഭാഗങ്ങളിലെ വിവിധ ആരാധാനാലയങ്ങളിലും സന്ദർശനം നടത്തി. ചക്കരപ്പറമ്പിൽ വ്യാപാര സ്ഥാപനങ്ങളിലും വിജയലക്ഷ്മി മെഡിക്കൽ സെന്ററിലുമെത്തി വോട്ട് അഭ്യർഥിച്ചു.

Tags:    
News Summary - Joe Joseph seeking votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.