Posted On
date_range Updated On
date_range ഒറിജിനൽ ക്യാപ്റ്റൻ വി.ഡി. സതീശനാണെന്ന് ഹൈബി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് വൻ ഭൂരിപക്ഷം നേടിയിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രശംസിച്ച് ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)' എന്നാണ് ഹൈബി ഫേസ്ബുക്കിൽ കുറിച്ചത്.
നടന്നു പോകുന്ന വി.ഡി. സതീശന്‍റെ തൊട്ടുപിന്നാലെ ചേരുന്ന തന്‍റെ ചിത്രം പങ്കുവെച്ചാണ് ഹൈബിയുടെ കുറിപ്പ്.
നേരത്തെ വോട്ടെണ്ണൽ മൂന്ന് റൗണ്ട് മാത്രം പൂർത്തിയായപ്പോൾ ഭൂരിപക്ഷത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, പി.ടി. തോമസിന് ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നായിരുന്നു വി.ഡി. സതീശന്‍റെ പ്രതികരണം. വോട്ട് മുഴുവൻ എണ്ണിത്തീർന്നിട്ട് ബാക്കി പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.