കൊല്ലം സ്വദേശിയുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
പള്ളിക്കര: കൊല്ലം സ്വദേശി ദിവാകരന് നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ പിടിയിലായേക്കും. കൊലക്കേസില്‍ ഇനിയും പിടിയിലാകാനുള്ള കൊല്ലം സ്വദേശിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
അഞ്ചാം പ്രതിയായ ഇയാള്‍ ദിവാകരന് നായരെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിെൻറ ഡ്രൈവറാണ്. കാറില്‍ മര്‍ദിച്ചാണ് പ്രതികള്‍ ദിവാകരന് നായരെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ നാലുപ്രതികളെ തിങ്കളാഴ്ച ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
വാഹനത്തില്‍ കൊലപ്പെടുത്തിയതിനുശേഷം ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഒക്ടോബർ 25ന് പുലര്‍ച്ച കാല്‍നടക്കാരാണ് മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദിവാകരന് നായര്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയെ ഒരു ഇന്നോവ കാര്‍ പിന്തുടര്ന്നതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കോട്ടയത്ത് ഉപേക്ഷിച്ചനിലയില്‍ ബുധനാഴ്ച കാര്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.