മരട്: വൈറ്റില തൈക്കൂടത്തെ ഗ്ലാസ് കടയിൽ കഴിഞ്ഞ ദിവസം രാത്രി കട കുത്തിത്തുറന്ന് കാൽലക്ഷത്തോളം രൂപ കവർന്നു. ദേശീയപാതയിലെ വാഹന ഗ്ലാസ് വ്യാപാര സ്ഥാപനമായ എ.എം. സേഫ്റ്റി ഗ്ലാസിലാണ് മോഷണം നടന്നത്.
പിൻവശത്തെ ചുവരിെൻറ ഇഷ്ടിക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ബുധനാഴ്ച രാത്രി ഒന്നോടെയാണ് സംഭവം എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് വിവരം അറിഞ്ഞതെന്ന് ഉടമ പറഞ്ഞു. മോഷ്ടാവ് അകത്തുകടക്കുന്നതും കൃത്യം നടക്കുന്നതും പരിസരത്തെ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ഉടമ മരട് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
മോഷണസംഘങ്ങൾ വീണ്ടും സജീവമാവുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രത വർധിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈറ്റില യൂനിറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.