തകര്‍ന്ന നെട്ടൂര്‍ സുലൈമാന്‍ സേട്ട് റോഡില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ വലവിരിച്ച് പ്രതിഷേധിക്കുന്നു

റോഡ് തകര്‍ന്നു: വെള്ളക്കെട്ടില്‍ വലവിരിച്ച് പ്രതിഷേധം

മരട്: നെട്ടൂരിലെ പ്രധാന റോഡുകളില്‍ ഒന്നായ സുലൈമാന്‍ സേട്ട് റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് നാളുകളായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. നെട്ടൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണ് സുലൈമാന്‍ സേട്ട് റോഡ്. ഇവിടെ നിരന്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ റോഡില്‍ വലവീശി പ്രതിഷേധിച്ചു. എസ്.ഡി.പി.ഐ നെട്ടൂര്‍ സെന്‍ട്രല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്‍റ് നിയാസ് മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.


സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ചു. മരട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് നഹാസ് ആബിദീന്‍, സെക്രട്ടറി അബ്ദുള്‍ റാഷിദ്, സലാം എന്നിവര്‍ നേതൃത്വം നല്‍കി.


News Summary - Road crashes: Protest against floodwaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.