Posted On
date_range Updated On
date_range ഒരാൾ രണ്ടിടത്ത് വോട്ട് ചെയ്തതായി പരാതി
കൂത്താട്ടുകുളം: നഗരസഭ തെരഞ്ഞെടുപ്പിൽ ഒരാൾ രണ്ട് വാർഡുകളിൽ വോട്ട് ചെയ്തതായി യു.ഡി.എഫ് ആരോപിച്ചു. കൂത്താട്ടുകുളം നഗരസഭയിലെ 1, 24 വാർഡുകളിൽ വോട്ടർ പട്ടികയിൽ പേരുള്ള ആൾ വിരലിലെ മഷി മായിച്ച് രണ്ടിടങ്ങളിലും വോട്ട് ചെയ്തതായാണ് പരാതി ഉയർന്നത്.
ഇതിന് വ്യക്തമായ തെളിവുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ റെജി ജോൺ, കൺവീനർ അജയ് ഇടയാർ എന്നിവർ പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭ െതരഞ്ഞെടുപ്പിൽ വോട്ട് ചെയ്തയാൾ തന്നെ തിരുമാറാടി പഞ്ചായത്ത് ഏഴാം വാർഡിലും വോട്ട് രേഖപ്പെടുത്തിയതായി യു.ഡി.എഫ് സ്ഥാനാർഥി മേഴ്സി ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.