ഉച്ചവെയിലുമായി തെളിഞ്ഞുനിന്ന മാനത്ത് വേഗം കാർമേഘങ്ങൾ ഇരുണ്ടുകൂടി. ഇടിമിന്നലിന്റെ അകമ്പടിയോടെ പെരുമഴ നിറയുന്ന വൈകുന്നേരങ്ങളാണിപ്പോൾ.
തണുപ്പിക്കുന്ന തുലാമഴക്കാലം. മഴമേഘങ്ങൾ കൊച്ചിക്ക് മീതെ പെയ്യാനൊരുങ്ങവേയൊരു
ആകാശക്കാഴ്ച, എറണാകുളം മറൈൻ ഡ്രൈവിൽനിന്ന് –ബൈജു കൊടുവള്ളി
കൂത്താട്ടുകുളം: ഇലഞ്ഞിയിൽ ഇടിമിന്നലേറ്റ് വീടിനു കേടുപാടുകൾ സംഭവിച്ചു. ഇലഞ്ഞിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൊല്ലക്കൊമ്പിൽ ഗോപിനാഥന്റെ വീടിനാണ് ഇടിമിന്നൽ ഏറ്റ് കേടുപാടുകൾ സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ഇടിമിന്നൽ.
അപകട സമയം ഗോപിനാഥന്റെ ഭാര്യ ജയയും, ഭാര്യ സഹോദരന്റെ മകൾ ആദിത്യ എന്നിവർ ആണ് വീട്ടിൽ ഉണ്ടായിരുന്നത്. മകൾ നന്ദുജ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിയിലായിരുന്നതിനാൽ അപകട സമയം വീട്ടിലില്ലാതിരുന്നു.
ഗോപിനാഥൻ ഓട്ടോറിക്ഷയുമായി സ്റ്റാൻറിൽ പോയിരുന്നു. ആർക്കും പരിക്കുകൾ ഇല്ല. വീടിന്റെ വയറിംഗ് പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക് ഉപകാരണങ്ങളും നശിച്ചു. സ്ഥലത്ത് നിലവിൽ ശക്തമായ മഴ തുടരുകയാണ്.
ഇലഞ്ഞിയിൽ ഓട്ടോറിക്ഷ തൊഴിലാളി കൊല്ലക്കൊമ്പിൽ
ഗോപിനാഥന്റെ വീട്ടിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ
പറ്റിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.