കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിനു സമീപം കടകളിലേക്ക് ഇടിച്ചുകയറിയ ലോറി
Posted On
date_range Updated On
date_range ലോറി ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു
കൂത്താട്ടുകുളം: ടാക്സി സ്റ്റാൻഡിനു സമീപം ലോറി കടകളിലേക്ക് ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു.
പുലർച്ച രണ്ടിനാണ് അപകടം. ലോറി ഡ്രൈവർ കോട്ടയം കുടകുത്തി പാലക്കാട്ടുമല ജെറിൻ ജോൺ (27) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൈസൂരുവിൽനിന്ന് പച്ചക്കറികയറ്റി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ലോട്ടറി, ബാറ്ററി, കൂൾ ഡ്രിങ്ക്സ് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നിരിക്കുന്നത്. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.