Posted On
date_range Updated On
date_range യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനെതിരെ കേസെടുത്തു
കോലഞ്ചേരി: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. കിളികുളം ചേനക്കര മണിയുടെ മകൾ ശരണ്യയാണ് (25) സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഒരുവർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ശനിയാഴ്ച ഭർതൃവീട്ടിൽനിന്ന് ഫോൺ വന്നതിനു പിന്നാലെയാണ് മരണം. നേരേത്ത ഭർതൃസഹോദരിയുമായുണ്ടായ തർക്കത്തിൽ കുന്നത്തുനാട് സ്റ്റേഷനിൽ കേസുള്ളതാണ്. ഭർത്താവ് ഐരാപുരം പൊന്നിയറക്കുടി സുധിൻകുമാറിനെതിരെയാണ് (30) കേസ്. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.