കോലഞ്ചേരിയിൽ വോട്ട് ചെയ്ത് മടങ്ങുന്ന വയോദമ്പതികൾ

90ലും അവർ കൈപിടിച്ചെത്തി വോട്ടുചെയ്​തു

കോലഞ്ചേരി: തൊണ്ണൂറി​െൻറ നിറവിലും നവദമ്പതികളെപ്പോലെ കൈപിടിച്ച്​ വോട്ടവകാശം വിനിയോഗിക്കാനായി അവരെത്തി. കോലഞ്ചേരി പെരിങ്ങോൾ പുന്നക്കൽ ചാക്കോ വർഗീസ് (95), ഭാര്യ ശോശാമ്മ വർഗീസ് (90) എന്നിവരാണ് ജനാധിപത്യാവകാശം വിനിയോഗിക്കാനായി അവശതകൾക്കിടയിലുമെത്തിയത്.

ഐക്കരനാട് പഞ്ചായത്തിലെ കോലഞ്ചേരി കോടതി ജങ്​ഷനിലെ ഗ്രാമകേന്ദ്രം ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. കൂട്ടിന് മക്കളും പേരമക്കളുമുണ്ടായി. ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പി​െൻറ പ്രാധാന്യമുൾക്കൊണ്ടാണ് പ്രയത്തി​െൻറ അവശതകൾ മാറ്റി​െവച്ച് എത്തിയതെന്ന് അവർ പറഞ്ഞു.

Tags:    
News Summary - elder couple came and voted in 90's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.