സഹോദര​െൻറ മരണം: യുവാവ്​ അറസ്​റ്റിൽ

കോ​ല​ഞ്ചേ​രി: മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന്​ സ​ഹോ​ദ​ര​ൻ മ​രി​ച്ച കേ​സി​ൽ പു​ന്ന​ർ​ക്കോ​ട് ക​ണ്ടാ​ര​ത്തും​കു​ടി പ്ര​സാ​ദി​നെ (39) കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​നു​ജ​ൻ പ്ര​ദീ​പാ​ണ് (38) മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​: ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നു.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദീ​പ് വീ​ടി​െൻറ മ​ച്ചി​ന്​ മു​ക​ളി​ൽ​ക​യ​റി ഒ​ളി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ജ്യേ​ഷ്ഠ​ൻ അ​വി​ടെ​യെ​ത്തി താ​ഴേ​യ്ക്ക് ത​ള്ളി​യി​ട്ടു. തു​ട​ർ​ന്ന് പ​ട്ടി​ക​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു.

താ​ഴെ​വീ​ണ പ്ര​സാ​ദി​ന് കാ​ര്യ​മാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നാ​ട്ടു​ചി​കി​ത്സ​യാ​ണ് വീ​ട്ടു​കാ​ർ ന​ൽ​കി​യ​ത്.

പി​റ്റേ​ന്ന് രാ​വി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി മ​രി​ച്ചു. 

Tags:    
News Summary - brother's death; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.