വാ​ച്ചാ​ക്ക​ലി​ലെ വീ​ട്ടി​ൽ പൊ​ലീ​സ്​ ഡെ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തു​ന്നു

എടവനക്കാട്ടെ കൊലപാതകം: ഡെമ്മി പരീക്ഷണം നടത്തി പൊലീസ്

എ​ട​വ​ന​ക്കാ​ട്: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട് സം​ഭ​വ​ത്തി​ൽ ഡെ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി പൊ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ര​മ്യ​യു​ടെ അ​തേ​ശ​രീ​ര​ഭാ​രം ഉ​ള്ള ഡ​മ്മി ത​യാ​റാ​ക്കി​യാ​യി​രു​ന്നു ശ​നി​യാ​ഴ്ച തെ​ളി​വെ​ടു​പ്പ്.​

ടെ​റ​സി​ൽ വെ​ച്ച് ര​മ്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ഒ​റ്റ​യ്ക്ക് മൃ​ത​ദേ​ഹം കോ​ണി​പ്പ​ടി വ​ഴി താ​ഴെ എ​ത്തി​ച്ച് വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു​കൂ​ടി കു​ഴി​വ​രെ കൊ​ണ്ടു​വ​ന്നു എ​ന്നാ​ണ് പ്ര​തി​യും ഭ​ർ​ത്താ​വു​മാ​യ സ​ജീ​വ് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. എ​ന്നാ​ൽ, സാ​മാ​ന്യം ഉ​യ​ര​വും വ​ണ്ണ​വും ഉ​ണ്ടാ​യി​രു​ന്ന ര​മ്യ​യു​ടെ ശ​രീ​രം ഇ​ത്ത​ര​ത്തി​ൽ താ​ഴേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധാ​ര​ണ ശ​രീ​ര​പ്ര​കൃ​തി മാ​ത്രം ഉ​ള്ള സ​ജീ​വ​ന് ക​ഴി​യു​മോ എ​ന്ന സം​ശ​യം ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​ത് കോ​ട​തി​യി​ലും എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ടെ​റ​സി​ന്‍റെ മു​ക​ളി​ൽ എ​ത്തി​ച്ച ഡ​മ്മി സ​ജീ​വ് ത​ന്നെ ഒ​റ്റ​ക്ക്​ വ​ലി​ച്ചു താ​ഴെ ഇ​റ​ക്കു​ക​യും വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് കൂ​ടി കു​ഴി​യി​ൽ എ​ത്തി​ച്ച് മൂ​ടു​ക​യും ചെ​യ്തു. ഡി.​വൈ.​എ​സ്.​പി എം.​കെ. മു​ര​ളി, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ രാ​ജ​ൻ കെ. ​അ​ര​മ​ന, എ.​എ​ൽ. യേ​ശു​ദാ​സ്, എ​സ്.​ഐ. മാ​ഹിം സ​ലീം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​യി​രു​ന്നു പ​രീ​ക്ഷ​ണം.

Tags:    
News Summary - Edavanakkad murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.