ke കൃഷി നശിപ്പിച്ചതായി പരാതി

അഞ്ചൽ: ഭാരതീപുരത്ത് റബർ തൈകളും കൈതക്കൃഷിയും വെട്ടിനശിപ്പിച്ചതായി പൊലീസിൽ പരാതി. ഭാരതീപുരം കൃഷ്ണഗിരി വീട്ടിൽ രാജേന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ പുരയിടത്തിലെ രണ്ട് വർഷം പ്രായമുള്ള റബ്ബർതൈകളും ഇടവിളയായി കൃഷി ചെയ്തിരുന്ന കൈതകളുമാണ് നശിപ്പിച്ചത്. വിളവെത്തിയ കൈതച്ചക്കകളുടെ മുകൾ ഭാഗം മുറിച്ച് കളഞ്ഞ നിലയിലാണ്. കഴിഞ്ഞമാസം 18ന്​ അഞ്ച്റബർ തൈകൾ നശിപ്പിച്ചിരുന്നത് ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് തുടർനടപടികളുണ്ടായില്ല. കഴിഞ്ഞദിവസം വീണ്ടും കൂടുതൽ റബർ തൈകൾ നശിപ്പിച്ചു. വസ്തു ഉടമ സ്ഥലത്തില്ലെന്നും മറ്റുമുള്ള വിവരങ്ങൾ കൃത്യമായും അറിയാവുന്നവരാണ് കൃഷി നശിപ്പിക്കുന്നതെന്ന് ബാബു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. (ചിതം.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.