പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്​റ്റിൽ

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ വെള്ളരിക്കുണ്ട് പൊലീസ് അറസ്​റ്റ്​ ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്​റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇതിൽ ഒരു പ്രതി രതീഷ് (31) വെള്ളരിക്കുണ്ടിനെ സി.ഐ ജോസ് കുര്യൻ അറസ്​റ്റ്​ ചെയ്തു. ഇയാളെ കോടതി റിമാൻറ്​ ചെയ്തു. 13 വയസ്സുള്ള പെൺകുട്ടി മൂന്നുദിവസം മുമ്പാണ് പീഡനത്തിനിരയായത്​.

പ്രതി രതീഷ് കുട്ടിയെ മറ്റൊരു വീട്ടിലേക്ക് പ്രലോഭിപ്പിച്ച്​ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുട്ടിയുടെ അമ്മ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. പൊലീസും വീട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്. കുട്ടി അമ്മക്ക്​ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും കുട്ടി നടന്ന കാര്യങ്ങൾ പൊലീസിനോട് പറയുകയുമായിരുന്നു.

രതീഷിനെ കൂടാതെ മറ്റു നാലുപേർകൂടി കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾകൂടിയാണ്. ഇവർക്കെതിരെയും ​െപാലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഒളിവിൽപോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്​.

Tags:    
News Summary - minor girl raped; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.