മാലോം നമ്പ്യാര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്​ഥലത്തുനിന്ന് മണ്ണും വെള്ളവും കുത്തിയൊലിക്കുന്നു

മാലോം നമ്പ്യാര്‍മലയില്‍ ഉരുള്‍പൊട്ടല്‍

വെള്ളരിക്കുണ്ട്: കനത്ത മഴയെ തുടര്‍ന്ന് മാലോം നമ്പ്യാര്‍മലയില്‍ ഉരുള്‍പൊട്ട‍ലും മണ്ണൊലിപ്പും. കല്ലേക്കുളം സന്തോഷി​െൻറ പറമ്പിലാണ് ഇന്നലെ ഉച്ചക്കുശേഷം ഉരുള്‍പൊട്ടലുണ്ടായത്. മണ്ണും വെള്ളവും കുതിച്ചൊഴുകിയതോടെ വലിയ കല്ലുകളുള്‍പ്പെടെ താഴേക്ക് ഒഴുകിയെത്തി. മലവെള്ളപാച്ചിലില്‍ ഇടക്കാനം - നമ്പ്യാര്‍മല റോഡ് തകര്‍ന്നു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജു കട്ടക്കയം, തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സ്​ഥലത്തെത്തി.

മലയോരത്ത് കനത്ത മഴ തുടരുകയാണ്. ചൈത്രവാഹിനി പുഴ കവിഞ്ഞൊഴുകുന്നു. മഴ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ സ്​ഥലങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.