മ​ക്ക​ളെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടിയ പിതാവ് അറസ്​റ്റിൽ

വെ​ള്ള​രി​ക്കു​ണ്ട്: കൊ​ന്ന​ക്കാ​ട് മൈ​ക്ക​യ​ത്ത്‌ മ​ക്ക​ളെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മൈ​ക്ക​യ​ത്തെ സ​ജി​ത്തി​നെ​യാ​ണ് (34) വെ​ള്ള​രി​ക്കു​ണ്ട് സി.​ഐ കെ. ​പ്രേം​സ​ദ​ൻ വെ​ള്ളി​യാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ത​ന്നെ അ​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യ​ൽ, വ​ധ​ശ്ര​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്ത​ത്.

സ​ജി​ത്തി​‍െൻറ മ​ക്ക​ളും വ​ള്ളി​ക്ക​ട​വ് സെൻറ്​ സാ​വി​യോ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ അ​മ​ൽ (8), അ​മ​യ് (6) എ​ന്നീ കു​ട്ടി​ക​ളെ​യാ​ണ് സ​ജി​ത്ത്‌ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ ഇ​പ്പോ​ൾ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് സ്ഥ​ല​ത്ത്‌ എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​ജി​ത്തി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

കു​ട്ടി​ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ച സ​ജി​ത്തി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രു കു​ട്ടി​യു​ടെ ക​ഴു​ത്തി​നും ഒ​രാ​ളു​ടെ ചെ​വി​ക്ക​ു​മാ​ണ് വെ​ട്ട്.

News Summary - Father arrested for hacking children at vellarikundu kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.