വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്​റ്റിൽ

വെള്ളരിക്കുണ്ട്: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. വെള്ളരിക്കുണ്ടിലെ 48 കാരിയായ വീട്ടമ്മയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പ്ലാച്ചിക്കരയിലെ ജയകൃഷ്ണനെയാണ് (25) വെള്ളരിക്കുണ്ട് പൊലീസ് അറസ്​റ്റ്​ ചെയ്തത്​. തിങ്കളാഴ്ചയാണ്​ കേസിനാസ്പദമായ സംഭവം.

വെള്ളരിക്കുണ്ട് ടൗണിൽ പോയി വീട്ടിലേക്ക്‌ തിരിച്ചുവരുന്നതിനിടെ പുന്തുടർന്ന് എത്തിയ ജയകൃഷ്‌ണൻ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. യുവാവി​െൻറ മർദനമേറ്റ് വീട്ടമ്മയുടെ മൂന്നോളം പല്ലുകൾ നഷ്​ടപ്പെട്ടു. കൂടാതെ, വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. യുവാവിൽനിന്നും കുതറി ഓടി സമീപത്തെ വീട്ടിലെത്തി രക്ഷപ്പെടുകയായിരുന്നു.

സാരമായ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദ​െൻറ നേതൃത്വത്തി​ലെ പൊലീസ് സംഘം പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കസ്​റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.