ഓരിയിലെ എം.വി. ബാബു സഹായ നിധിയിലേക്ക് വടക്കേപ്പുറം അബ്റാർ മസ്ജിദ് മഹല്ല് നിവാസികൾ സ്വരൂപിച്ച തുക കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു

ബാബുവിന്‍റെ ചികിത്സക്ക്​ നാട് കൈകോർക്കുന്നു

പടന്ന: കിഡ്നി രോഗിയായ പടന്ന ഓരിയിലെ എം.വി ബാബുവി​െൻറ ചികിത്സ തുക കണ്ടെത്തുന്നതിനായി പടന്ന നാട് കൈകോർക്കുന്നു. രണ്ടുവർഷമായി ഡയാലിസിസ് ചെയ്യുന്ന ബാബുവിന് കിഡ്നി മാറ്റിവെക്കുന്നതിനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​.

പള്ളിക്കമ്മിറ്റികൾ, വാട്സ് ആപ് കൂട്ടായ്മകൾ, സ്കൂൾ ബാച്ച് കൂട്ടായ്മകൾ, തറവാട് കൂട്ടായ്മകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ബാബുവിനെ സഹായിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഓപറേഷനും തുടർ ചികിത്സക്കും വേണ്ട തുകയുടെ പകുതിപോലും ഇതുവരെ ആയിട്ടില്ല. 25-30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഫണ്ട് കണ്ടെത്താൻ ബിരിയാണി ഫെസ്​റ്റ്​, പൊറോട്ട-ബീഫ് ഫെസ്​റ്റ്​ എന്നിങ്ങനെ വ്യത്യസ്ത മാർഗങ്ങൾ ക്ലബുകൾ നടത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് ബാബുവി​െൻറ ഭാര്യയുടെ ഓപറേഷന് വീട് പണയം വെച്ചാണ് തുക കണ്ടെത്തിയത്. അത് കൃത്യമായി അടക്കാൻ പറ്റാത്തതുമൂലം വീടും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്.

ബാബുവി​െൻറ രണ്ടുമക്കൾ പഠനത്തോടൊപ്പം ജോലിക്കും പോയാണ് ഇപ്പോൾ നിത്യവൃത്തി കഴിയുന്നത്. മാമുനി ദേവൻ ചെയർമാനും സുരാജ് ഓരി കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക്​ ചെറുവത്തൂർ ശാഖയിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 40436100009463. ഐ.എഫ്​.എസ്​.സി: KLGB0040436. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.