കുടക് ജില്ലയിലെ നെല്ലിഹതുക്കേരിയിൽ പടന്ന ഡിസാസ്​റ്റർ ഹെൽപ്​ ഡെസ്ക് കൂട്ടായ്മ പണിത വീടുകൾ

തുടക്കം വാട്സ് ആപ്​ ഗ്രൂപ്പിൽ, നിർമിച്ചത്​ 15 വീടുകൾ!; കുടകിലെ 'പടന്ന വില്ലേജ്' വ്യാഴാഴ്​ച കൈമാറും

പടന്ന (കാസർകോട്​): രണ്ടുവർഷം മുമ്പ്​ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കാൻ കാസർകോട്​ ജില്ലയിലെ പടന്നയിലെ ഏതാനും ചെറുപ്പക്കാർ രൂപവത്​കരിച്ചതാണ്​ പടന്ന ഡിസാസ്​റ്റർ ഹെൽപ്​​ ​െഡസ്ക്ക്​ എന്ന വാട്സ് ആപ്​ കൂട്ടായ്മ. പിന്നീടത് പടന്നയിലെ മുഴുവൻ ക്ലബ്, സന്നദ്ധ - മത-സാംസ്കാരിക സംഘടനയുടെയും കൂട്ടായ്മയായി മാറി. കേവലം അഞ്ചു​ ദിവസം കൊണ്ട്‌ 50 ലക്ഷത്തോളം രൂപ അവർ സ്വരൂപിച്ചു. ഇപ്പോൾ 15കുടുംബങ്ങൾക്ക്​ വീടൊരുക്കി ഈ ചെറുസംഘം സഹജീവിസ്​നേഹത്തി​െൻറ പ്രതീകമാകുന്നു.

പ്രളയത്തിൽ സർവതും നഷ്​ടപ്പെട്ട കർണാടകയിലെ കുടക്‌ ജില്ലയിൽ 15 കുടുംബങ്ങൾക്കായി കൂട്ടായ്​മ മുൻകൈയെടുത്ത്​ നിർമിച്ച പടന്ന വില്ലേജ് എന്ന പേരിലുള്ള വീടുകളുടെ നിർമാണം പൂർത്തിയായി. 2019 സെ‌പ്റ്റംബറിലാണ് വീടുകളുടെ പണി ആരംഭിച്ചത്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച നെല്ലിഹതുക്കേരിയിലാണ് പടന്ന ഡിസാസ്​റ്റർ ഹെൽപ്​ ​െഡസ്ക്കി​െൻറ നേതൃത്വത്തിൽ പടന്ന വില്ലേജ് എന്ന പേരിൽ വീടുകൾ നിർമിച്ചത്. മുസ്​ലിം ജമാഅത്തും സഹായ ചാരിറ്റബിൾ ട്രസ്​റ്റും നൽകിയ 50 സെൻറ്​ സ്ഥലത്താണ് വീടുകളുടെ നിർമാണം.

600 വീടുകൾ ഉണ്ടായിരുന്ന പ്രദേശത്തെ 110 വീടുകൾ പൂർണമായും അന്നത്തെ പ്രളയത്തിൽ തകർന്നിരുന്നു. ജാതി മത പരിഗണന കൂടാതെ പ്രാദേശിക ജമാഅത്ത് കമ്മിറ്റി കണ്ടെത്തിയ 15 കുടുംബങ്ങൾക്ക് ഒക്ടോബർ ഏഴിന് പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങൾ ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ വീടുകൾ കൈമാറും.

Tags:    
News Summary - 'Padanna Village' in Kodagu handed over on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.