ഖാ​ർ​ക്കീ​വി​ൽ​നി​ന്ന് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ട്ട പ​ട​ന്ന​യി​ലെ സ​ന ഷ​റ​ഫു​ദ്ധീ​ൻ ട്രെ​യി​നി​ൽ 

ഖാർകിലുള്ളവർ പറയുന്നു; ഞങ്ങൾ പട്ടിണിയിലാണ്

പടന്ന: യുക്രെയ്നിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ മരിച്ചതോടെ ഖാർകിവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ഭീതിയിൽ.

കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ട് റഷ്യ വഴി ഖാർകിവിലുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. താരതമ്യേന പ്രശ്നരഹിതമായ പടിഞ്ഞാറൻ മേഖലകളിൽ എത്തിയവരെ അതിർത്തി രാജ്യങ്ങളിലൂടെ നാട്ടിലെത്തിക്കാൻ കഴിയുന്നുണ്ടെങ്കിലും കിഴക്കൻ മേഖലയായ ഖാർകിവിൽ കുടുങ്ങിയവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

തിങ്കളാഴ്ച രാത്രി വെറും രണ്ട് സ്പൂൺ ചോറാണ് തങ്ങൾക്ക് കിട്ടിയതെന്നും തീർത്തും പട്ടിണിയിലാണെന്നും തെക്കേപ്പുറത്തെ എം.വി. ഷുഹൈല വീട്ടുകാരെ അറിയിച്ചു. പ്രതീക്ഷകൾ അവസാനിച്ചെന്ന തരത്തിലാണ് മകൾ സംസാരിച്ചതെന്ന് ഷുഹൈലയുടെ ഉമ്മ ആയിഷ പറയുന്നു. ഖാർകിവിൽ സിവിലിയന്മാരും ആയുധമെടുത്ത് രംഗത്തിറങ്ങിയതോടെ ഇവിടെ വല്ലാത്ത അവസ്ഥയാണ്.

രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ആയുധധാരികളായ തദ്ദേശീയർ ആക്രമിച്ചേക്കുമെന്നും വിദ്യാർഥികൾ പറയുന്നു.അതിനിടെ ഖാർകിവിൽ തന്നെയുള്ള പടന്നയിലെ സന ഷറഫുദ്ദീൻ ട്രെയിനിൽ അതിർത്തിയിലേക്ക് പുറപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രണ്ടും കൽപിച്ച് സ്റ്റേഷനിലേക്ക് പുറപ്പെട്ട് ട്രെയിൻ കയറുകയായിരുന്നു.

കഴിഞ്ഞ ദിവസം അതിർത്തിയിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ട പടന്നയിലെതന്നെ എം.വി. ഖദീജ 30 മണിക്കൂറിനുശേഷവും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് വളരെ സൂക്ഷിച്ചാണ് യാത്രയെന്നും ചൊവ്വാഴ്ച രാത്രിയോടെ അതിർത്തി പ്രദേശമായ ഉസറോദ് എത്തുമെന്നും ഖദീജ ബന്ധുക്കളെ അറിയിച്ചു. അവിടെനിന്ന് സ് ലോവാക്യ വഴി ഹംഗറിയിലെത്തി ബുഡപെസ്റ്റ് എയർപോർട്ട് വഴിയാണ് ഇന്ത്യയിലേക്ക് തിരിക്കുക.

Tags:    
News Summary - indians in Kharkiv says we are starving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.