പ​ട​ന്ന ഐ.​സി.​ടി ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ ഫ​ണ്ട്

എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീം ഏ​റ്റു​വാ​ങ്ങു​ന്നു

നിർധന രോഗികൾക്ക് കൈത്താങ്ങുമായി ഐ.സി.ടി സ്കൂൾ

പടന്ന: 'മാധ്യമം ഹെൽത്ത് കെയർ' പദ്ധതിയിലേക്ക് പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 1,78,623 രൂപ കൈമാറി. കാവുന്തല ഐ.സി.ടി കാമ്പസിൽ നടന്ന പരിപാടി 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹീം തുക ഏറ്റുവാങ്ങി. ഐ.സി.ടി ചെയർമാൻ വി.എൻ ഹാരിസ് അധ്യക്ഷത വഹിച്ചു.

ഫണ്ട് സ്വരൂപണത്തിൽ മികവ് കാട്ടിയ കുട്ടികൾക്ക് ബി.എസ്. ഖാലിദ്, പി.പി. അബ്ദുൽ റഹ്മാൻ, വി.കെ. അഫ്സൽ, പി.എൻ. ഹമീദ് ഹാജി, എം.ടി.പി. മുസ്തഫ, ഫസറുദ്ദീൻ, ടി.കെ.എം സാജിദ, ടി.എം.സി സഹീറ, പി.കെ സാറ, എ.കെ. നുസ്രത്ത് എന്നിവർ ഉപഹാരങ്ങൾ കൈമാറി.

മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, പ്രവാസി വ്യവസായി കബീർ കുഞ്ഞിമംഗലം, സ്കൂൾ മാനേജർ ടി.എം.എ അബ്ദുൽ റഷീദ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.സി. മുഹമ്മദ് ഇഖ്ബാൽ, പി.ടി.എ പ്രസിഡൻറ് എൽ.കെ ഉബൈന, മാധ്യമം ഹെൽത്ത് കെയർ ഓഫിസർ പി.കെ ജാസ്മിൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ യു.സി മുഹമ്മദ് സാദിഖ് സ്വാഗതവും സ്കൂൾ ഹെഡ് ഗേൾ മർജാന എസ്.വി. നന്ദിയും പറഞ്ഞു.

Tags:    
News Summary - ICT school with a helping hand for needy patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.