''കൈവിട്ടാൽ കൂടെ പോരേണ്ടിവരും'' പടന്നയിൽ 'കാല‍െൻറ' മുന്നറിയിപ്പ്

പടന്ന: പടന്നയിൽ 'കാലൻ' തന്നെ രംഗത്തിറങ്ങി പൊതുജനങ്ങളോട് പറഞ്ഞു, കോവിഡ് നിർദേശങ്ങൾ പാലിക്കാതെയും മുൻകരുതലുകൾ എടുക്കാതെയും അനാവശ്യമായി പുറത്ത് ചുറ്റിയടിക്കാനിറങ്ങിയാൽ പിന്തുടർന്ന് കൂടെ കൊണ്ടുപോകാൻ ഞാനുണ്ടെന്ന്. കോവിഡി​െൻറ രണ്ടാം തരംഗത്തിൽ പാലിക്കേണ്ടുന്ന കർശന നിർദേശങ്ങളും മുൻകരുതലുകളുമായി പടന്ന ഗ്രാമ പഞ്ചായത്ത് മാഷ് ടീം അംഗങ്ങളാണ് ബോധവത്​കരണ സന്ദേശവുമായി നഗരത്തിലിറങ്ങിയത്.

മാസ്ക്കും ഗ്ലൗസും കൈയിൽ കയറുമായി കാല​െൻറ വേഷമണിഞ്ഞ് ഓരിമുക്കിൽ തുടങ്ങിയ യാത്ര കടകളിലും പൊതുയിടങ്ങളിലും ജനങ്ങളെ ബോധവത്കരിച്ചു. മുഖാവരണവും കൈയുറയും അണിയുന്നതി‍െൻറയും കൈകളുടെ ശുചിത്വം പാലിക്കേണ്ടുന്നതി‍െൻറയും പ്രാധാന്യം ബോധ്യപ്പെടുത്തി പടന്ന മൂസഹാജിമുക്കിൽ പ്രചാരണം സമാപിച്ചു.

പുത്തിഗെ എ.ജെ.ബി സ്‌കൂൾ അധ്യാപകനും നാടക പ്രവർത്തകനുമായ രാഹുൽ ഉദിനൂരാണ് കാലനായി വേഷമിട്ടത്. ബോധവത്​കരണത്തി​െൻറ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്തു. പടന്ന പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റ്​ ടി. ബ്രിജേഷ് കുമാർ, മാഷ് പദ്ധതി പഞ്ചായത്ത് കോഓഡിനേറ്റർ എ. ബാബുരാജ്, മാഷ് നോഡൽ ഓഫിസർമാരായ എം. പ്രദീപ്, പി.വി. മനോജ്കുമാർ, വി. മനോജ്, കെ.പി. രഞ്ജിത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - covid awarness program in padanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.