അടച്ചിടൽ കാലത്തെ എഴുത്തുമായി കുഞ്ഞു സാഹിത്യകാരി

പടന്ന: അടച്ചിടൽ കാലത്തി​‍െൻറ വിരസതയും മടുപ്പും വായന ലോകത്തിലേക്ക് ഒരു കിളിവാതിൽ തുറന്ന് മറികടന്ന് ഒരു കുഞ്ഞ് സാഹിത്യകാരി. പടന്ന എം.ആർ.വി.എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥി ഹിബ കബീറാണ് അടച്ചിടൽ കാലത്തെ ചിന്തകളും ആകുലതകളും പ്രതീക്ഷകളും പ്രത്യാശകളും പുസ്തകമാക്കി പുറത്തിറക്കി സഹപാഠികൾക്കും ചുറ്റിലുമുള്ളവർക്കും ഒരു പുതിയ സന്ദേശം പകർന്നത്.

കഴിഞ്ഞ ഒന്നര വർഷമായി അടച്ചിടലി​െൻറ അനിശ്ചിതത്വം കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഹിബ എഴുതാൻ തുടങ്ങി. കോവിഡിനെക്കുറിച്ച്, ലോകത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, രക്ഷിതാക്കളെ ക്കുറിച്ച്, സഹപാഠികളെക്കുറിച്ച്. അങ്ങനെ കവിതയായും കുറിപ്പായും, ചിന്തകളായും കുറിച്ചിട്ടതെല്ലാം കോഗ്​നിറ്റീവ് എന്ന പേരിൽ ഇന്നൊരു പുസ്തകമായി പുറത്തിറങ്ങിയിരിക്കുകയാണ്.

ഇംഗ്ലീഷിലാണ് രചന. 50 പേജുള്ള പുസ്തകത്തിൽ 25 അധ്യായങ്ങളാണ് ഉള്ളത്. ത​െൻറ ചുറ്റുപാടുകളെ കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ ഓരോ അധ്യായത്തിലും കാണാം. രക്ഷിതാക്കളുടെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെയാണ് പുസ്തകം യാഥാർഥ്യമായത്. ചെന്നൈയിലെ നിഷാൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകം ഓൺലൈൻ സൈറ്റായ ആമസോണിലൂടെ വിൽപനയും തുടങ്ങി. 200 രൂപയാണ് വില. പടന്ന മാർക്കറ്റ് റോഡിലെ ബി.സി ഷഹറാനയുടെയും കബീറി​‍െൻറയും മകളായ ഹിബ അറബിക് കാലിഗ്രാഫിയിലും കഴിവ് തെളിയിച്ച മിടുക്കിയാണ്. 

Tags:    
News Summary - Child writer with writing during the closure period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.