അബു താഹിര്‍ മുഹമ്മദ്
മഞ്ചേശ്വരം: അബൂദബി ബിഗ് ടിക്കറ്റിെൻറ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി കാസര്‍കോട് സ്വദേശി. യു.എ.ഇയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബന്തിയോട് ബൈദല സ്വദേശി അബു താഹിര്‍ മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കാണ് 1.2 കോടി ദിര്‍ഹമിെൻറ (ഏകദേശം 24 കോടിയിലധികം രൂപ) ഭാഗ്യം തെളിഞ്ഞത്.
ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഡല്‍ഹി സ്വദേശിയായ ഒരാളും ഇന്തോനേഷ്യയിലെ മൂന്നുപേരും സിറിയ, സുഡാന് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ഇവര്‍ വീതിച്ചെടുക്കും. ഷിപ്പിങ് കമ്പനിയില്‍ ഓപറേഷന് കോഒാഡിനേറ്ററാണ് അബു താഹിര്‍. ഭാര്യ നെഹലക്കും മക്കൾ മറിയം, മെഹദി എന്നിവർക്കുമൊപ്പം റാസല്‍ഖൈമയിലാണ് താമസം. 2006 മുതല്‍ പ്രവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.