Posted On
date_range Updated On
date_range കളിക്കുന്നതിനിടയിൽ പെൺകുട്ടി ടാര്‍ വീപ്പയില്‍ വീണു: കഴുത്തോളം ടാറില്‍ മുങ്ങിയ കുട്ടിയെ രക്ഷിച്ച് ഫയർഫോഴ്സ്
പെരിയ: കളിക്കുന്നതിനിടെ ടാര്‍ നിറച്ച വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് അഗ്നിരക്ഷാസേന രക്ഷകരായി. പെരിയ പൂക്കളത്തെ ബന്ധുവീട്ടിലെത്തിയ ഉദിനൂര്‍ സ്വദേശിനിയാണ് കളിക്കിടെ റോഡരികിലുണ്ടായിരുന്ന വീപ്പക്ക് മുകളില്‍ കയറിയപ്പോള്‍ മൂടി തുറന്ന് അകത്തേക്കുവീണത്. കഴുത്തോളം ടാറില്‍ മുങ്ങിയ നിലയിലായതോടെ നാട്ടുകാര്‍ അഗ്നിരക്ഷ സേനയുടെ സഹായം തേടുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ വി.എന്‍. വേണുഗോപാലിെൻറ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടു നിന്നെത്തിയ സേനാംഗങ്ങള്‍ വീപ്പ മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.