കാസര്‍കോട്: നഗരത്തിലെ പഴക്കട കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപ കവര്‍ന്ന കേസില്‍ യുവാവിനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ വളാശേരി ഹൗസില്‍ മുഹമ്മദ് ഷാനിദിനെയാണ് (28) വെള്ളിയാഴ്ച പുലർച്ച എസ്.ഐ കെ.വി. രാജീവെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പഴയ ബസ്സ്റ്റാൻഡിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട ഷാനിദിനെ ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ നടത്തിയ കവർച്ച സംബന്ധിച്ച് സൂചന ലഭിച്ചത്.
അഞ്ചു ദിവസം മുമ്പ് കാസര്‍കോട്ടെ ബുക്ക് സ്റ്റാള്‍ ഉടമയും പത്ര ഏജൻറുമായ ബി.എച്ച്. അബൂബക്കര്‍ സിദ്ദീഖിെൻറ ഉടമസ്ഥതയിലുള്ള യു.കെ-2 ഫ്രഷ് ഫ്രൂട്സ് കടയില്‍നിന്ന് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കടയുടെ മുകള്‍ഭാഗത്തെ പ്ലൈവുഡ് ഇളക്കിയായിരുന്നു അകത്തുകടന്ന് കവര്‍ച്ച നടത്തിയത്. എ.എസ്.ഐ പ്രേമാനന്ദന്, സിവില്‍ പൊലീസ് ഓഫിസര്‍ ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.