ഓരിയിലെ കോൺഗ്രസ് ഓഫിസ് കെട്ടിടത്തിൽ കരിഓയിൽ ഒഴിച്ച നിലയിൽ

കോൺഗ്രസ് ഓഫിസിന് കരിഓയിൽ ഒഴിച്ചു

പടന്ന: ഓരിയിലെ ഇന്ദിരാജി മെമ്മോറിയിൽ റീഡിങ്​ ആൻഡ്​ ലൈബ്രറി കെട്ടിടത്തിൽ സാമൂഹിക ദ്രോഹികൾ കരിഓയിൽ ഒഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. പ്രകാശൻ, ഡി.സി.സി സെക്രട്ടറി കെ.പി. പ്രകാശൻ എന്നിവർ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തണം

പടന്ന: കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന ഓരിയിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നാം വാർഡ് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനുനേരെ കരിഓയിൽ ഒഴിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ആഗസ്​റ്റ്​ 15ന് ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം ബൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ സി.വി. സജീവനെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടിച്ചു പരിക്കേൽപിക്കുന്നതിൽ കലാശിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ ചന്തേര പൊലീസ് കേസും രജിസ്​റ്റർ ചെയ്തിരുന്നു. മർദനമേറ്റ ബൂത്ത് പ്രസിഡൻറിനെ സന്ദർശിക്കാൻപോലും കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. പാർട്ടിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കോൺഗ്രസ് ഓഫിസ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിനു പിന്നിലെന്നും സി.പി.എമ്മിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും നേതാക്കൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.