കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനെ ആക്രമിച്ചു: കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

കാസർകോട്​: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​െൻറ ഭാഗമായി ജില്ല ഭരണ സംവിധാനം ആവിഷ്‌കരിച്ച മാഷ് പദ്ധതി പ്രകാരം കോവിഡ് ബോധവത്കരണ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകനായ വിനോദ്കുമാറിനോട് മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ കേസെടുക്കാന്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു ചീമേനി സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 വകുപ്പ് അഞ്ച് പ്രകാരമായിരിക്കും മുഴക്കോം വടക്കന്‍ വീട്ടിലെ രാജീവനെതിരെ കേസെടുക്കുക. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നിന്നിരുന്ന രാജീവനെ, കോവിഡ് ബോധവത്കരണത്തി​െൻറ ഭാഗമായി മാസ്‌ക് ധരിക്കുന്നതി​െൻറ പ്രാധാന്യം വിശദീകരിക്കുമ്പോഴാണ് അധ്യാപകനെതിരെ രാജീവന്‍ കൈയേറ്റശ്രമം നടത്തിയത്.കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡൻറി​െൻറ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി. 

Tags:    
News Summary - assaulted teacher in covid duty: Collector's order to file case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.