97,494 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

കാസർകോട്​: കോവിഡ് സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുള്ള . വാക്‌സിന്‍ സ്വീകരിച്ചവരില്‍ 393 പേര്‍ ഇതരസംസ്​ഥാനക്കാരു​ടെ കുട്ടികളാണ്. ബസ്​സ്​റ്റാന്‍ഡുകള്‍, റെയില്‍വേ സ്​റ്റേഷനുകള്‍ തുടങ്ങിയ ട്രാന്‍സിറ്റ് ബൂത്തുകളിലൂടെയും ആരോഗ്യസ്​ഥാപനങ്ങള്‍, അംഗൻവാടികള്‍, ക്ലബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സജ്ജീകരിച്ച 1250 ബൂത്തുകൾ വഴിയുമാണ് പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തിയത്. കോവിഡ് മഹാമാരിക്കാലത്തു നടത്തിയ പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ 83 ശതമാനം ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചത് കൂട്ടായ ശ്രമത്തി​ൻെറ വിജയമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, റോട്ടറി ഇൻറര്‍നാഷനല്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാതെപോയ കുട്ടികള്‍ക്ക് തുടര്‍ദിവസങ്ങളിലായി വാക്‌സിന്‍ നല്‍കുമെന്നും സംശയ നിവാരണത്തിനായി തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.