72 കോവിഡ്; 99 രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 72 പേര്‍ക്ക് കൂടി കോവിഡ് സ്​ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 99 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിരീക്ഷണത്തിൽ 5698 പേര്‍ വീടുകളില്‍ 5309 പേരും സ്ഥാപനങ്ങളില്‍ 389 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 5698 പേരാണ്. പുതിയതായി 358 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതിയതായി 1102 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 184 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 23,597 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 22,439 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 246 ആയി. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: അജാനൂര്‍ -3 ബളാൽ -1 ബേഡഡുക്ക -2 ചെമ്മനാട് -1 ചെങ്കള -6 ചെറുവത്തൂര്‍ -2 ദേലംപാടി -1 കള്ളാര്‍ -2 കാഞ്ഞങ്ങാട് -1 കാസര്‍കോട് -1 കയ്യൂര്‍ ചീമേനി -1 കോടോംബേളൂര്‍ -2 മധൂര്‍ -6 മടിക്കൈ -1 നീലേശ്വരം -2 പടന്ന -13 പള്ളിക്കര -2 പനത്തടി -6 പുല്ലൂര്‍പെരിയ -7 പിലിക്കോട് -4 തൃക്കരിപ്പൂര്‍ -2 ഉദുമ -5 വെസ്​റ്റ്​ എളേരി -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.