300 കടന്ന് കോവിഡ്

കാസർകോട്​: 300ലേക്ക് കുതിച്ച് ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതർ. 319 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്​ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 289 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 20 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിലുള്ളത് 5141 പേര്‍ വീടുകളില്‍ 3981 പേരും സ്ഥാപനങ്ങളില്‍ 1160 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5141 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 994 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 227 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 324 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും​ കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 114 പേർ വീടുകളിലേക്ക്​ മടങ്ങി. കോവിഡ് മരണം 64 കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 2001 പേരാണ്. 7860 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: ബളാല്‍- 1 പള്ളിക്കര- 6 മടിക്കൈ- 38 കാറഡുക്ക- 1 ദേലംപാടി- 5 മുളിയാര്‍- 12 കുമ്പള- 6 മംഗല്‍പാടി- 25 മീഞ്ച- 2 ചെങ്കള- 5 മൊഗ്രാല്‍പുത്തൂര്‍- 2 മഞ്ചേശ്വരം- 6 കാഞ്ഞങ്ങാട്- 39 അജാനൂര്‍- 23 മധൂര്‍- 7 കാസര്‍കോട്- 22 ചെമ്മനാട്- 6 ഉദുമ- 18 പനത്തടി- 2 കള്ളാര്‍- 2 കിനാനൂര്‍ കരിന്തളം- 26 കയ്യൂര്‍ ചീമേനി- 3 നീലേശ്വരം- 21 പിലിക്കോട്- 6 എന്‍മകജെ- 1 പടന്ന- 3 ചെറുവത്തൂര്‍- 3 കോടോംബേളൂര്‍- 3 തൃക്കരിപ്പൂര്‍-3 കുറ്റിക്കോല്‍-2 ബേഡഡുക്ക-3 പുത്തിഗെ-3 ഈസ്​റ്റ്​ എളേരി-3 ബദിയഡുക്ക-9 വെസ്​റ്റ്​ എളേരി-1 പുല്ലൂര്‍പെരിയ-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.