20 പേര്‍ക്ക് കോവിഡ്; 44 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 20 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെയാണ് എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,039 ആയി. 44 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 872 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 610 പേര്‍ വീടുകളിലാണ്​ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 242 ആയി. നിരീക്ഷണത്തിൽ 7614 പേര്‍ വീടുകളില്‍ 7251 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 7614 പേരാണ്. പുതിയതായി 258 പേരെകൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 135 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 342 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 15 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: ചെമ്മനാട് -ഒന്ന്​ ചെങ്കള -ഒന്ന്​ ചെറുവത്തൂര്‍ -ഒന്ന്​ ഈസ്​റ്റ്​ എളേരി -രണ്ട്​ കള്ളാര്‍ -ഒന്ന്​ കോടോം ബേളൂര്‍ -ഒന്ന്​ മുളിയാര്‍ -ഒന്ന്​ പടന്ന -ഒന്ന്​ പള്ളിക്കര -രണ്ട്​ പുല്ലൂര്‍ പെരിയ -ഏഴ്​ തൃക്കരിപ്പൂര്‍ -ഒന്ന്​ വെസ്​റ്റ്​ എളേരി -ഒന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.