ജില്ലയില്‍ 5392 നാമനിര്‍ദേശ പത്രികകള്‍; സൂക്ഷ്മപരിശോധന ഇന്ന്

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജില്ലയിൽ 5392 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിച്ച പത്രികൾ: ജില്ല പഞ്ചായത്ത് -137, ബ്ലോക്ക് പഞ്ചായത്ത് -487, ഗ്രാമ പഞ്ചായത്ത് -4060, നഗരസഭ -708, ആകെ: 5392. വ്യാഴാഴ്ച 2414 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പത്രിക സമർപ്പണത്തി​ൻെറ അവസാന ദിവസമായ വ്യാഴാഴ്ചമാത്രം 2414 നാമനിര്‍ദേശ പത്രികകള്‍. ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 83 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ബ്ലോക്ക് തലത്തില്‍ 253ഉം നഗരസഭ തലത്തില്‍ 300ഉം പഞ്ചായത്തുതലത്തില്‍ 1778ഉം നാമനിര്‍ദേശ പത്രികകളും ലഭിച്ചു. ജില്ല പഞ്ചായത്ത് - 83, നഗരസഭ തലം -300, നീലേശ്വരം -54, കാഞ്ഞങ്ങാട് -159, കാസര്‍കോട് -87, ബ്ലോക്ക് പഞ്ചായത്ത് തലം -253, നീലേശ്വരം -28, കാഞ്ഞങ്ങാട് -32, കാസര്‍കോട് -64, കാറഡുക്ക -44, മഞ്ചേശ്വരം -46പരപ്പ -39, ഗ്രാമ പഞ്ചായത്തുതലം- 1778, ബളാല്‍ -38, പനത്തടി -50, കള്ളാര്‍- 26, കോടോം ബേളൂര്‍- 17, വെസ്​റ്റ്​ എളേരി- 51, ഈസ്​റ്റ്​ എളേരി- 42, കിനാനൂര്‍ കരിന്തളം- 43, ചെറുവത്തൂര്‍- 37, കയ്യൂര്‍ ചീമേനി- 15, പടന്ന -58, പിലിക്കോട്- 4, തൃക്കരിപ്പൂര്‍- 61, വലിയപറമ്പ- 27, ബേഡഡുക്ക- 26, ബെള്ളൂര്‍- 35, ദേലംപാടി- 42, കാറഡുക്ക- 51, കുംബഡാജെ- 90, കുറ്റിക്കോല്‍- 48 മുളിയാര്‍- 20, ബദിയഡുക്ക- 78, ചെമ്മനാട്- 78, ചെങ്കള- 41, കുമ്പള- 92, മധൂര്‍ -131, മൊഗ്രാല്‍പുത്തൂര്‍- 48, എന്‍മകജെ- 38, മംഗല്‍പാടി- 75, മഞ്ചേശ്വരം- 45, മീഞ്ച- 38, പൈവളിഗെ- 36, പുത്തിഗെ- 37, വോര്‍ക്കാടി- 78, അജാനൂര്‍- 53, മടിക്കൈ- 6, പള്ളിക്കര- 65, പുല്ലൂര്‍പെരിയ- 34, ഉദുമ- 24. പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; സൂക്ഷ്മപരിശോധന ഇന്ന് കാസർകോട്​: നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന വരണാധികാരികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടത്തും. സൗകര്യപ്രദമായതും വായുസഞ്ചാരമുള്ളതുമായ അണുമുക്തമാക്കിയ ഹാള്‍ ആയിരിക്കും സൂക്ഷ്മപരിശോധനക്ക് ഉപയോഗിക്കുക. സൂക്ഷ്മ പരിശോധന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശകര്‍ക്കും ഏജൻറുമാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. പരമാവധി 30 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം പാലിച്ചു വേണം ഇരിക്കേണ്ടത്. സൂക്ഷ്മ പരിശോധന വേളയില്‍ വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ മാസ്‌ക്, കൈയുറ, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സൂക്ഷ്മപരിശോധനക്ക് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.