മഞ്ചേശ്വരം: രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച സന്ദേശത്തിൻെറ അടിസ്ഥാനത്തിൽ വോർക്കാടി പഞ്ചായത്തിലെ ഗുവദപദവിലെ നിർമാണത്തിലിരിക്കുന്ന വീടിൻെറ പിറകുവശത്തുള്ള ഷെഡിൽ നിന്നാണ് 33.5 കിലോ കഞ്ചാവ് പിടികൂടിയത്. വീട്ടുടമയുടെ 27 വയസ്സുള്ള മകനാണ് വിൽപനക്കായി കഞ്ചാവ് ഇവിടേക്ക് എത്തിച്ചതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇയാൾക്കെതിരെ കേസെടുക്കും. റെയ്ഡിൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണൻ, തോമസ്, അഗസ്റ്റിൻ തമ്പി, രാജേഷ്, മഞ്ചേശ്വരം എസ്.ഐ രാഘവൻ, ബാലചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. photo: ksg Upl Khanja seized മഞ്ചേശ്വരത്തുനിന്ന് പിടികൂടിയ കഞ്ചാവുമായി ഡിവൈ.എസ്.പിയും സംഘവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.