വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 വരെ

കാസർകോട്​: വാഹന നികുതി നാലു വര്‍ഷമോ അതില്‍ കൂടുതലോ അടക്കാതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടക്കാം. 2020 മാര്‍ച്ച് 31 വരെ നാലുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി പ്രകാരം സ്വകാര്യ വാഹനങ്ങള്‍ക്ക് നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം വരെ ലാഭിക്കാം. പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനംവരെ ലാഭിക്കാം. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്​റ്റര്‍ നമ്പര്‍ കാന്‍സല്‍ ചെയ്യാം. ഈ അവസരം ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ. ഫോണ്‍: 04994 255290.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.