സാന്ത്വന സ്പര്‍ശം: 27 മുതല്‍ പരാതി സ്വീകരിക്കും

കാസർകോട്​: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഫെബ്രുവരി എട്ട്​, ഒമ്പത്​ തീയതികളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകളിലേക്ക് 27 മുതല്‍ പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കും. സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പരാതി സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സൻെററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയും പുതിയ പരാതികളും സ്വീകരിക്കും. ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സൻെററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ അദാലത്തുകളില്‍ തീര്‍പ്പാകാത്ത പരാതികള്‍ ഉൾപ്പെടെ പരിഗണിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.