ഓണാഘോഷം: കാഞ്ഞങ്ങാട് നഗരത്തില്‍ 26 മുതൽ പൊതുനിയന്ത്രണം

കാഞ്ഞങ്ങാട്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതി​ൻെറയും സാമൂഹിക അകലം പാലിക്കുന്നതി​ൻെറയും ഭാഗമായി ഓണക്കാലത്ത്​ നഗരത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്​.പി എൻ.പി. വിനോദ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആഗസ്​റ്റ്​ 26 മുതൽ ഓണം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കച്ചവട സ്​ഥാപനങ്ങള്‍ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമേ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കച്ചവട സ്​ഥാപനങ്ങള്‍ക്ക് മുന്നില്‍ സാനിറ്റൈസര്‍ ഉണ്ടാകേണ്ടതും അകത്ത് പ്രവേശിക്കുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വ്യാപാര സ്​ഥാപനങ്ങള്‍ക്കുള്ളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന വഴിയോര കച്ചവടം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ പുതിയകോട്ട വരെയുള്ള സ്​ഥലത്ത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അലാമിപ്പള്ളി പുതിയ ബസ് സ്​റ്റാന്‍ഡ് പരിസരത്ത് സൗകര്യം ഏര്‍പ്പെടുത്തും. ബസ് പാര്‍ക്കിങ്​, വാഹന പാര്‍ക്കിങ്​, പൂക്കച്ചവടം, വഴിയോര കച്ചവടം തുടങ്ങിയ എല്ലാ മേഖലകളിലും നിയന്ത്രണം ബാധകമാണ്. ബസുകളുടെ പാര്‍ക്കിങ്​ ഇനിമുതല്‍ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ ബസ്​ സ്​റ്റാന്‍ഡിലായിരിക്കും. ബസുകള്‍ പഴയ സ്​റ്റാന്‍ഡിനുപുറത്ത് ആളുകളെ ഇറക്കിയതിനുശേഷം പാര്‍ക്കിങ്​ കേന്ദ്രമായ പുതിയ സ്​റ്റാന്‍ഡില്‍ എത്തേണ്ടതാണ്. ഓട്ടോകളും ടാക്സികളും പൊലീസ് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ്​ സ്​ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. സർവിസ് റോഡില്‍ ഒരു കാരണവശാലും പാര്‍ക്കിങ്​ അനുവദിക്കുന്നതല്ല. വ്യാപാരികളുടെ വാഹനവും സർവിസ് റോഡില്‍ പാര്‍ക്ക് ചെയ്യരുത്. മറ്റ് ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്ന വാഹനങ്ങള്‍ താഴെ പറയുന്ന സ്​ഥലങ്ങളില്‍ തയാറാക്കിയിട്ടുള്ള പാര്‍ക്കിങ്​ സ്​ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. (1) സ്മൃതി മണ്ഡപം മുതല്‍ ധനലക്ഷ്മി ടെക്സ്​െ​​റ്റെൽസ്​ വരെയുള്ള കടകളില്‍ സാധനങ്ങൾ വാങ്ങാൻ വാഹനങ്ങളിൽ വരുന്നവർ അരിമല ഹോസ്പിറ്റലിന് സമീപത്ത് തയാറാക്കിയ പാര്‍ക്കിങ്​ കേന്ദ്രം ഉപയോഗപ്പെടുത്തണം. (2) ധനലക്ഷ്മി ടെക്സ്​​െറ്റെൽസ്​ മുതല്‍ കോട്ടച്ചേരി സര്‍ക്കിള്‍ വരെ സാധനങ്ങൾ വാങ്ങാൻ വാഹനങ്ങളിൽ വരുന്നവർ മോദി സില്‍ക്കിന് പിറകില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തുള്ള പാര്‍ക്കിങ്​ സൗകര്യം ഉപയോഗിക്കേണ്ടതാണ്. (3) കോട്ടച്ചേരി സര്‍ക്കിളിനും നോര്‍ത്ത് കോട്ടച്ചേരിക്കും ഇടയിലുള്ള കടകളിലേക്കായി വരുന്നവര്‍ ആകാശ് ഓഡിറ്റോറിയത്തിലും (4) കെ.എസ്.ടി.പി റോഡിന് കിഴക്ക് ഭാഗം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ കനറാ ബാങ്ക് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ കുന്നുമ്മലിലേക്ക് പോകുന്ന റോഡിലുള്ള പൊതുസ്​ഥലത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. (5) കനറാ ബാങ്കിനും കോട്ടച്ചേരി സര്‍ക്കിളിനും ഇടയില്‍ സാധനങ്ങൾ വാങ്ങാൻ വരുന്നവര്‍ പഴയ അരിമല ക്ലിനിക്കിന് സമീപം തയാറാക്കിയ പാര്‍ക്കിങ്​ സ്​ഥലത്ത്​ പാർക്ക്​ ചെയ്യണം. (6) കോട്ടച്ചേരി സര്‍ക്കിള്‍ മുതല്‍ പഴയ സ്​റ്റാന്‍ഡ് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ ഡോ. വിനോദ് കുമാറി‍ൻെറ വീടിനുസമീപം പാർക്ക്​ ചെയ്യണം. (7) പഴയ സ്​റ്റാന്‍ഡ് മുതല്‍ കണ്ണന്‍ ടെക്​സ്​​െറ്റെല്‍സ് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ പഴയ സ്​റ്റാന്‍ഡിലും സ്​റ്റാന്‍ഡിന് പിറകുവശത്തുള്ള സ്വകാര്യ സ്​ഥലത്തും പാര്‍ക്ക് ചെയ്യണം. (8) കണ്ണന്‍സ് ടെക്​സ്​​ൈറ്റല്‍സ് മുതല്‍ കൈലാസ് തിയറ്റര്‍ വരെയുള്ള വാഹനങ്ങള്‍ ദുര്‍ഗ സ്കൂള്‍ റോഡിന് സമീപത്തായി തയാറാക്കിയ പാര്‍ക്കിങ്​ സൗകര്യം ഉപയോഗിക്കണം. (9) കൈലാസ് മുതല്‍ സ്മൃതി മണ്ഡപം വരെയുള്ള കടകളില്‍ വരുന്ന വാഹനങ്ങള്‍ വ്യാപാര ഭവന് തെക്കുഭാഗത്തുള്ള സ്വകാര്യ സ്​ഥലത്തും പാര്‍ക്ക് ചെയ്യണം. ഓണത്തോടനുബന്ധിച്ച് ടൗണിലെത്തുന്ന എല്ലാവരും, കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതും സാനിറ്റൈസര്‍, മാസ്ക് തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. 60 വയസ്സിന് മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും ഒരു കാരണവശാലും ടൗണില്‍ പര്‍ച്ചേസിങ്ങിനായി പ്രവേശിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ മേല്‍ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഡിവൈ.എസ്.പി എൻ.പി. വിനോദ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.